നടനും സംവിധായകനും എഴുത്തുകാരനുമായ പത്മശ്രീ ടോം ആള്‍ട്ടര്‍ അന്തരിച്ചു. 67 വയസായിരുന്നു. ഇന്നലെ രാത്രി മുെബൈയില്‍ വീട്ടില്‍വച്ചായിരുന്നു അന്ത്യം. ആഴ്ചകള്‍ക്ക് മുന്‍പാണ് ചര്‍മ്മത്തില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. 1950ല്‍ മുസോറിയില്‍ ജനിച്ച ആട്ടര്‍ ഇന്ത്യയിലെ മൂന്നാംതലമുറ അമേരിക്കന്‍ വംശജനാണ്. 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടര്‍ ജുനൂന്‍ എന്ന ഹിന്ദി സീരിയലിലൂെടയാണ് ശ്രദ്ധേയനായത്. 1976 ല്‍ പുറത്തിറങ്ങിയ രാമാനന്ത് സാഗറിന്റെ ചരസ് ആയിരുന്നു ആദ്യ ചിത്രം. സത്യജിത് റേയുടെ ശത് രഞ്ച് കേ കിലാഡി, ശ്യാം ബെനഗലിന്റെ ജുനൂന്‍, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ എന്നിവയാണ് ആദ്യകാല ചിത്രങ്ങള്‍. 90 കളില്‍ അദ്ദേഹം ബോളിവുഡിലെ സ്ഥിരം മുഖമായി. മലയാളത്തില്‍ കാലാപാനി, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളിലും അഭിനിയിച്ചു. 2008 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. മികച്ച സ്പോര്‍ട്സ് ലേഖകന്‍ കൂടിയായിരുന്ന ആള്‍ട്ടറാണ് ആദ്യമായി ടെലിവിഷന് വേണ്ടി സച്ചിന്‍ തെന്‍ഡുല്‍ക്കറെ അഭിമുഖം ചെയ്തത്.
Advertisement