ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ആന്‍ഡി മസ്കറ്റിയുടെ ഹൊറര്‍ ചിത്രം ഇറ്റ് വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. സ്റ്റീഫന്‍ കിങ്്സിന്റെ നോവലിന്‍റെ രണ്ടാമത്തെ ദൃശ്യാവിഷ്കരണമാണ് ഇറ്റ്.
1986 ല്‍ അമേരിക്കയെ ഇളക്കിമറിച്ച സ്റ്റീഫന്‍ കിങ്സിന്‍റെ ഹൊറര്‍ നോവല്‍. 90 ല്‍ ടെലിവിഷനില്‍ രണ്ടുരാത്രികളിലായി സംപ്രേഷണം ചെയ്ത ദൃശ്യാവിഷ്കാരവും സൂപ്പര്‍ ഹിറ്റ്.വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാംപതിപ്പ് പുറത്തിങ്ങുന്നത് അതേ വിജയം പ്രതീക്ഷിച്ചു തന്നെ. ട്രെയിലര്‍ ഇതിനകം ഇന്‍റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു. ആദ്യസിനിമയിലെ കുട്ടിക്കഥാപാത്രങ്ങള്‍ മുതിര്‍ന്ന് പുതിയ തലമുറയെ രക്ഷിക്കാന്‍ ഒരുമിക്കുന്നതാണ് പുതിയ ഇറ്റ് പ്രമേയമാക്കുന്നത്. 35 മില്യണ്‍ ഡോളറില്‍ നിര്‍മിച്ച ചിത്രം ബിഗ് സ്ക്രീനില്‍ കണ്ട് പേടിക്കാന്‍ തയാറെടുത്തിരിക്കുകയാണ് ആരാധകര്‍.