നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം ലഭിച്ചതിനെക്കുറിച്ച് പ്രതികരണം പിന്നീടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നടൻ ദിലീപിന് ഹൈക്കോടതി കടുത്ത ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Advertisement