ദിലീപ് നായകനായ രാമലീല യൂട്യൂബിൽ. 21ന് രാത്രിയാണ് ചിത്രത്തിന്റെ തിയറ്റർ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. രണ്ടു ദിവസം വരെ ചിത്രം യൂ ട്യൂബിൽ ഉണ്ടായിരുന്നു. ഏകദേശം മുപ്പതിനായിരം പേർ ചിത്രം കാണുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ സിനിമ പിൻവലിച്ചു. ഒറ്റ നോട്ടത്തിൽ പിടിവീഴാതിരിക്കാൻ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തമ്പ് ചിത്രം നൽകിയാണ് രാമലീല പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ തമിഴ് റോക്കേഴ്സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ചിത്രത്തിന്റെ പതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത സംഭവത്തിൽ നിർമാതാവ് ടോമിച്ചൻ മുളകുപാടം പൊലീസിലും സൈബൽ സെല്ലിലും പരാതി നൽകി. എന്നാൽ തുടർ നടപടിയുണ്ടായില്ലെന്നു നിർമാതാവ് പറഞ്ഞു. സംഭവം സിബിഐ അന്വേഷിക്കണമെന്നു ടോമിച്ചൻ മുളകുപാടം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സിബിഐയോടു നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.