സ്പെയിന് രാജാവ് ഫിലിപ്പ് ആറാമനെ വിമര്‍ശിച്ച് കാറ്റിലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പുജിമോന്റ്റ്. ലക്ഷക്കണക്കിനു കാറ്റിലോണിയന്‍ ജനതയെ മനപൂര്‍വം തഴയുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കാറ്റിലോണിയന്‍ ജനത നടത്തിയ ഹിതപരിശോധന തെറ്റായിപ്പോയി എന്ന്് സ്പെയിന് രാജാവ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച്ച കാറ്റിലോണിയന്‍ ജനത സ്വതന്ത്രമാകാന്‍ ഇരിക്കെ ഇരുനേതാക്കളുടെയും വാഗ്വാദങ്ങള്‍ക്കു കുറവില്ല. നേരത്തെ ഹിതപരിശോധക്കിടയില് നടന്ന പൊലീസ് അക്രമത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിരുന്നു.
Advertisement