സ്വതന്ത്രമാകാനുളള കാറ്റലോണിയയുടെ ആഗ്രഹം നീളും. സ്പെയിനുമായുളള തുടര്‍ചര്‍ച്ചകള്‍ക്കു ശേഷമേ സ്വാതന്ത്ര പ്രഖ്യാപനമുളളുവെന്ന് കാറ്റലന്‍ പ്രസിഡന്റ് കര്‍ലസ് പ്യൂജിമോണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ഹിത പരിശോധനയില്‍ 90ശതമാനത്തോളം പേരും അനുകൂലിച്ചെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്‍പ്പടെയുളള കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് ഒരു വട്ടം കൂടി ചര്‍ച്ചയ്ക്ക് കാറ്റലോണിയ തീരുമാനിച്ചത്. ഇതോടെ സ്വാതന്ത്ര്യ പ്രഖ്യാപനം കേള്‍ക്കാന്‍ കാത്തുനിന്ന കാറ്റലോണിയന്‍ വാദികള്‍ കടുത്ത നിരാശയിലായി. സ്പെയിനുമായി ചര്‍ച്ചകൊണ്ട് ഫലമില്ലെന്നാണ് ഇവരുടെ വാദം.
Advertisement