കാറ്റലോണിയയില്‍ കേന്ദ്രഭരണം നടപ്പിലാക്കി സ്പെയിന്‍ സര്‍ക്കാര്‍. കറ്റാലോണിയ പാര്‍ലമെന്റ് പിരിച്ചുവിട്ട് സ്പെയിന്‍ പ്രധാനമന്ത്രി ഡിസംബറില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇന്നലെ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് സ്പെയിന്‍ സര്‍ക്കാരിന്റെ കടുത്ത നടപടി.
കാറ്റലോണിയയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും നിയമവാഴ്ച ഉറപ്പുവരുത്തേണ്ടത് സ്പെയിന്‍ സര്‍ക്കാരിന്റെ കടമയാണെന്നും പറഞ്ഞാണ് പ്രധാനമന്ത്രി മരിയാനോ രജോയ് കടുത്ത നടപടികളിലേക്ക് കടന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ടതിനു പിന്നാലെ കാറ്റലോണിയയില്‍ ഇടക്കാല തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. കറ്റലോണിയ നേതാവ് കാർലസ് പുജമോണ്ടിനെ പ്രധാനമന്ത്രി ക്യാബിനറ്റില്‍ നിന്ന് പുറത്താക്കി. എങ്കിലും കേന്ദ്രഭരണത്തിനുളള നീക്കം കടുത്ത പ്രതിസന്ധിയിലേക്കാണ് സ്െപയിനിനെ നയിക്കുന്നത്. മഡ്രിഡിനെ കേന്ദ്രസര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും നിസഹകരണത്തിലേക്ക് നീങ്ങുമെന്നും സ്വാതന്ത്ര്യഅനുകൂലികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഡ്രിഡ് സര്‍ക്കാര്‍ ബലപ്രയോഗത്തിനുമുതിര്‍ന്നാല്‍ നേരിടുമെന്നാണ് നിലപാടിലാണ് കാറ്റലന്‍ നേതാക്കള്‍
ഇന്നലെയായിരുന്നു കാറ്റലോണിയയില്‍ പ്രാദേശിക സര്‍ക്കാര്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് എം.പിമാരുടെ പിന്തുണയോടെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത്. പത്തിനെതിരെ എഴുപത് വോട്ടുകള്‍ക്കാണ് സ്വാതന്ത്ര്യ പ്ഖ്യാപന പ്രമേയം പാര്‍ലമെന്റില്‍ പാസായത്. പ്രഖ്യാപനത്തെ തുടര്‍ന്ന് ബാഴ്സിലോനയുടെ തെരുവുകളില്‍ പതിനായിരങ്ങള്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു.
കഴിഞ്ഞ മാസം നടന്ന ജനഹിതപരിശോധനയില്‍ 90% പേരും കാറ്റലോണിയയുടെ സ്വതന്ത്ര്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇത് സ്പെയിനിലെ ഭരണഘടനാ കോടതി റദ്ദാക്കി. തുടര്‍ന്ന് കോടതിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് കാറ്റലോണിയയില്‍ പ്രാദേശിക സര്‍ക്കാര്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്തത്.