ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 2013 ലെ ബാലന്‍ഡിയോര്‍ പുരസ്കാരം ലേലം ചെയ്ത് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലേലത്തുകയായി ലഭിച്ച വന്‍തുക മേക്ക് ഏ വിഷ് എന്ന ചാരിട്ടി ഫൗണ്‍ഡേഷന് നല്‍കി. ലണ്ടനില്‍ നടന്ന ചടങ്ങിലായിരുന്നു ലേലം. ഇസ്രായേലിലെ ഏറ്റവും ധനികരിലൊരാളായ ഇദാന്‍ ഒഫറായിരുന്നു പുരസ്കാരം ലേലത്തില്‍ പിടിച്ചത്. ദുരിതത്തിലും പ്രയാസത്തിലും കഴിയുന്ന കുട്ടികളെ സഹായിക്കാനാണ് ചാരിറ്റി തുക ഉപയോഗിക്കുക. നേപ്പാള്‍ ഭൂകമ്പം ഉള്‍പ്പടെ നിരവധി തവണ ക്രിസ്റ്റ്യാനോ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഫിഫയുടെ ബാലന്‍ഡിയോര്‍ പുരസ്കാരത്തിനു നാലു തവണ അര്‍ഹനായ വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
Advertisement