ഫുട്ബോള്‍ സൂപ്പര്‍ താരങ്ങളും മുന്‍ ഇതിഹാസങ്ങളും പങ്കെടുത്ത പ്രൗഡഗംഭീര ചടങ്ങിനായിരുന്നു ലണ്ടന്‍ വേദിയായത്. ആഘോഷരാവിന് നിറം പകരാന്‍ സംഗീത വിരുന്നും കൂട്ടുണ്ടായിരുന്നു
ലണ്ടനിലെ ആഘോഷരാവില്‍ ആദ്യം പ്രഖ്യാപിച്ചത് ഫെറെങ്ക് പുസ്കാസ് ഗോള്‍ ഓഫ് ദ ഇയര്‍ പുരസ്കാരം. പുരസ്കാരം പ്രഖ്യാപിക്കാനെത്തിയത് സൂപ്പര്‍ താരം ഡിയാഗോ ഫോര്‍ലാന്‍. ഇംഗ്ലീഷ് പ്രൂമിയര്‍ ലീഗില്‍ ക്രസ്റ്റല്‍ പാലസിനെതിരെ നേടിയ സ്കോര്‍പിയന്‍ ഗോളില്‍ പുസ്കാസ് പുരസ്കാരം ആര്‍സനല്‍ താരം ഒളിവര്‍ ജിറാദ് സ്വന്തമാക്കി. മികച്ച ഗോള്‍കീപ്പറാകാന്‍ ബുഫണിനൊപ്പം മല്‍സരിച്ചത് റയലിന്റെ കെയ്ലര്‍ നവാസും ബയണിന്റെ മാനുവല്‍ ന്യൂയറും.
ഒടുവില്‍ ഗോള്‍കീപ്പര്‍ക്കുളള പുരസ്കാരം യുവന്റസിന്റെ ബഫണ് സ്വന്തം. ആരാധകര്‍ക്കുളള പുരസ്കാരം സെല്‍റ്റിക്ക് സ്വന്തമാക്കി. ടോഗോയുടെ ഫ്രാന്‍സിസ് കോനാണ് ഫെയര്‍പ്ലേ അവാര്‍ഡ്. ഫിഫി ലോക ഇലവനില്‍ ആകെ ലാലിഗ മയം. ആകെ കളിക്കാരില്‍ ഏഴുപേരും സ്പാനിഷ് ലീഗ് താരങ്ങള്‍. മെസിയും നെയ്മറും റൊ ചേര്‍ന്ന മുന്നേറ്റനിര. ഇനിയേസ്റ്റ നയിക്കുന്ന മധ്യനിര. മാഴ്സെല്ലോയും ഡാനി ആല്‍വസുമുളള പ്രതിരോധം നല്ല ക്ലാസിക് ലോക ഇലവന്‍.