ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ഫുട്ബോളര്‍ ഓഫ് ജി ഇയര്‍ 2017. റൊണാള്‍ഡോയുടെ നേട്ടം തുടര്‍ച്ചയായ രണ്ടാം തവണ. സാധ്യതാ പട്ടികയിലുണ്ടായിരുന്ന സൂപ്പര്‍ താരം മെസിയേയും നെയ്മറെയും മറികടന്നാണ് റൊണാള്‍ഡോയുടെ നേട്ടം. ഹോളണ്ടിന്റെ ലെയ്ക് മാര്‍ട്ടിന്‍സാണ് മികച്ച വനിതാ താരം. മികച്ച പരിശീലകനുളള പുരസ്കാരം സിദാനും സ്വന്തമാക്കി.
മൂന്നുപേരില്‍ ആരെന്ന ചോദ്യത്തിന് ഉത്തരവുമായി ഇതിഹാസങ്ങളായ മറഡോണയും റൊണാള്‍ഡോയും വേദിയില്‍. ആകാഷയുടെ നിമിഷങ്ങള്‍. ചാംപ്യന്‍സ് ലീഗില്‍ ആദ്യമായി കിരീടം നിലനിര്‍ത്തിയതും 12 ഗോളോടെ ടോപ് സ്കോററായതും ക്രസ്റ്റ്യാനോയെ സഹായിച്ചു.നന്ദി പറച്ചില്‍ ആദ്യം പോര്‍ച്ചുഗീസില്‍, പിന്നെ ഇംഗ്ലീഷില്‍. എല്ലാവര്‍ക്കും നന്ദി. ഏറെ സന്തോഷവാനാണ് താനെന്ന് ക്രിസ്റ്റ്യാനോ.
നെതര്‍ലന്‍ഡ് ടീം മുന്നേറ്റനിരയിലെ കരുത്തായ ലിക്കേ മാര്‍ട്ടിന്‍സ് മികച്ച വനിതാ താരമായി. വെനസ്വേലയുടെ ഡെയ്ന കാസ്റ്റലോനസ്, അമേരിക്കയുടെ കാര്‍ലി ലോയ്ഡ് എന്നിവരെയാണ് മാര്‍ട്ടിന്‍സ് പിന്തളളിയത്.
റയല്‍ മഡ്രിഡിന്റെ സിനദീന്‍ സിദാന്‍ മികച്ച പരിശീലകനായി. ക്രിസ്റ്റ്യാനോ ലോകതാരമായപ്പോള്‍ പരിശീലക പുരസ്കാരം സിദാന് കിട്ടിയത് റയലിന് ഇരട്ടിമധുരമായി. മികച്ച ഗോളിയായി യുവന്റസിന്റെ ജിയാന്‍ല്യൂജി ബുഫണിനെ തിരഞ്ഞെടുത്തു. മികച്ച ഗോളിനുളള ഫെറെങ്ക് പുസ്കാസ് പുരസ്കാരം ആര്‍സനല്‍ താരം ഒളിവര്‍ ജിറൂദും നേടി.