അടുത്തയാഴ്ച വിളിച്ചുചേര്‍ത്ത കറ്റാലന്‍മാരുടെ പാര്‍ലമെന്റ് സമ്മേളനം സ്പെയിലെ ഭരണഘടനാ കോടതി സ്റ്റേചെയ്തു. കാറ്റലോണിയയില്‍ നടന്ന ഹിതപരിശോധന റദ്ദാക്കിയതായി നേരത്തെ കോടതി വിധിച്ചിരുന്നു. കോടതിവിലക്ക് ലംഘിച്ചുള്ള പാര്‍ലമെന്റ് സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഉത്തരവില്‍ പറയുന്നത്. സ്പെയിന്‍ പ്രധാനമന്ത്രിയും കാറ്റലോണിയ ഹിതപരിശോധനയ്ക്കെതിരെ രംഗത്തുവന്നിരുന്നു. സ്പെയിന്‍ സര്‍ക്കാരിനെതിരെ കറ്റാലന്‍മാരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
Advertisement