കര്‍ണാടകയിലെ രാമനഗരയില്‍ ബംഗളൂരു മൈസൂരു ദേശീയപാതയില്‍ വാഹനാപകടത്തില്‍ നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു . ട്രക്ക് കാറിലിടിച്ചാണ് അപകടം . പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, തിരുവല്ല സ്വദേശികളാണ് മരിച്ചവര്‍.
ബെംഗളൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ കല്ലൂപ്പാറ തുരുത്തിക്കാട് മരുതിക്കുന്നേല്‍ ജേക്കബ് എം.തോമസിന്റെ മകന് ജോയല്‍ ജേക്കബ് , പത്തനംതിട്ട വെട്ടിപ്രം സുദീപിന്റെ മകന് നിഖിത് ജോബ് സുദീപ്, ജീന എല്‍ദോ, ദിവ്യ എന്നിവരാണ് മരിച്ചത്. നാട്ടില്‍ നിന്ന് ബെംഗളൂരുവിലേയ്ക്ക് പോകും വഴി രാമനഗരിയിലെ സങ്കബസവണ്ണദ്ദൊഡിയില് വച്ചാണ് അപകടം.
ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പൊലീസ് നിഗമനം. കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം എതിര് ദിശയി ലൂടെ വരുകയായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥത്തുതന്നെ നാലുപേരും മരിച്ചു പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് അപകടം. രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് മരിച്ച ജോയല്‍ ജേക്കബ്. വെല്ലൂര്‍ വി ഐ ടി യൂ കോളജ് വിദ്യാര്‍ഥികളാണ് ജീനയും നിഖിത്തും.