ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്തെ ട്രക്കുടമകളിൽ ഒരു വിഭാഗം പ്രഖ്യാപിച്ച നാൽപത്തിയെട്ട് മണിക്കൂർ സമരം തുടങ്ങി. സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങളുടെ വരവ് താൽകാലിമായി നിലച്ചു. രണ്ടു ദിവസത്തെ സമരം വിപണിയെ ബാധിക്കില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി. ജി.എസ്.ടി രജിസ്ട്രേഷൻ നിർബന്ധമാക്കിയതും പെട്രോൾ വിലവർധനയും ചൂണ്ടികാണിച്ചാണ് സംസ്ഥാനന്തര സർവീസ് നടത്തുന്ന ട്രക്കുടമകളുടെ സംഘടനയായ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട് കോൺഗ്രസ് സമരം നടത്തുന്നത്.
Advertisement