ഗുജറാത്തിലും മഹാരാഷ്ട്രയിലും ഇന്ധനവില കുറച്ചു. ഗുജറാത്തിൽ മൂല്യവർധിത നികുതിയിൽ നാല് ശതമാനമാണ് കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന് രണ്ടുരൂപ തൊണ്ണൂറ്റിമൂന്ന് പൈസയും, ഡീസലിന് രണ്ടുരൂപ എഴുപത്തിരണ്ട് പൈസയും കുറയും. മഹാരാഷ്ട്രയിൽ പെട്രോളിന് രണ്ടുരൂപയും ഡീസലിന് ഒരു രൂപയുമാകും കുറയുക.
കേന്ദ്ര നിർദ്ദേശം അനുസരിച്ച് സംസ്ഥാനതലത്തിൽ വിലക്കുറവ് പ്രാബല്യത്തിൽ വരുത്താനാണ് ശ്രമമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. ഇന്ധനവില കുറയ്ക്കാൻ സംസ്ഥാനങ്ങൾ നികുതി ഇളവ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രം നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗുജറാത്തിന്റെയും, മഹാരാഷ്ട്രയുടെയും തീരുമാനം.