ദേശീയപാതയിൽ ആലുവ മുട്ടം മെട്രോ സ്റ്റേഷനു സമീപം ഗതാഗത നിയന്ത്രണത്തിന് നിന്ന മെട്രോ തൊഴിലാളികളെ ടാങ്കർ ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശുകാരായ സൂര്യകാന്ത്, ഉമേഷ്, ബദലോമാഷ് എന്നിവരാണ് മരിച്ചത്. ഇന്ദ്രദേവ് എന്നയാള്‍ പരുക്കേറ്റ് ചികില്‍സയിലാണ്. രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തൊഴിലാളികള്‍ പത്തുമീറ്റര്‍ ദൂരേയ്ക്ക് തെറിച്ചുപോയി. മെട്രോറയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡിലെ ഗതാഗതം തിരിച്ചുവിടാന്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുമ്പോഴായിരുന്നു അപകടം. അപകടത്തിനുശേ·ഷം നിര്‍ത്താതെ പോയ ലോറിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Advertisement