അമിത്ഷായുടെ മകൻ ജയ്ഷായ്ക്കെതിരെ വാർത്തനൽകിയതിന് പ്രതികാരനടപടികൾ നടക്കുന്നതായി ഓൺലൈൻ പോർട്ടലായ 'ദ വയർ'. വരുമാനവർധന സംബന്ധിച്ച് ഒരുവാർത്തയും നൽകരുതെന്ന് കോടതിഉത്തരവ് ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദ് സിവിൽകോടതിയുടെ പേരിലുള്ള ഉത്തരവാണ് ലഭിച്ചതെന്നും, എന്നാൽ, പകർപ്പിൻറെ ആധികാരികതയിൽ സംശയമുള്ളതായും ദ വയർ അറിയിച്ചു.
കേസ് പരിഗണിക്കവേ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരംലഭിച്ചില്ലെന്നും പോർട്ടൽ പറയുന്നു. എൻഡിഎ സർക്കാർ വന്നശേഷം ജയ്ഷയുടെ കമ്പനി അവിശ്വസനീയമായ അളവിൽ വരുമാനമുണ്ടാക്കിയതായാണ് 'ദ വയർ' വാർത്തനൽകിയത്. അടിസ്ഥാനരഹിതമായ വാർത്തനൽകി മാനഹാനി ഉണ്ടാക്കിയ സ്ഥാപനം നൂറുകോടിരൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ജയ്ഷാ നൽകിയകേസ്.