സോളർ അന്വേഷണ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മുസ്‌ലിം ലീഗ് പിന്തുണ. അടിസ്ഥാനരഹിതമായ കേസ് നിലനിൽക്കല്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വേങ്ങരയിൽ വോട്ടുചോർച്ചയുണ്ടായെന്ന ആരോപണം ലീഗ് തള്ളി. അതേസമയം പ്രാദേശിക ഘടകൾക്ക് താൽപര്യമില്ലാത്തയാളെ അടിച്ചേൽപിച്ചതാണ് വോട്ട് കുറയാനിടയാക്കിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു
വേങ്ങര ഉപതരിഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനാണ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയും കോഴിക്കോട് ചേർന്നത്. കെ.എൻ എ ഖാദറിന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലില്ലെന്നാണ് വിലയിരുത്തൽ . രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറ്റമാണ് വോട്ട് കുറയാനിടയാക്കിയത്. സോളർ കേസിനെ രാഷ്ട്രീയമായി നേരിടും
അതേ സമയം പ്രാദേശിക ഘടകൾക്ക് താൽപര്യമില്ലാത്തയാളെ സ്ഥാനാർഥിയാക്കിയാൽ വോട്ടുകുറയുമെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. സ്ഥാനാർഥി നിർണയത്തിൽ ലീഗ് നേതൃത്വത്തിന് തെറ്റുപറ്റി. എന്നാൽ വിമർശനങ്ങൾ മുസ്‌ലിം ലീഗ് തള്ളി
തുടക്കം മുതൽ കെ.എൻ.എ ഖാദറിനോട് പ്രകടിപ്പിച്ച എതിർപ്പിന്റെ തുടർച്ചയാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലും ഉണ്ടായതെന്നാണ് വിലയിരുത്തൽ