മലപ്പുറം പാസ്പോർട്ട് ഒാഫീസ് പൂട്ടാനുളള തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നല്ല വരുമാനം ലഭിക്കുന്ന പാസ്പോര്‍ട്ട് ഓഫീസ് പൂട്ടുന്നതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നാണ് ലീഗിന്‍റെ ആരോപണം നിലവിൽ പാസ്പോർട്ട് സേവാകേന്ദ്രം മലപ്പുറത്തുളളതുകൊണ്ട് പാസ്പോർട്ട് ഒാഫീസിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. പുതിയ പാസ്പോർട്ടുകളുടെ അച്ചടി ഒഴികെയുളള പ്രധാന ജോലികളെല്ലാം പാസ്പോർട്ട് സേവാകേന്ദ്രത്തിൽ നിന്നാണ് പൂർത്തിയാക്കുന്നത്.
എന്നാൽ രാജ്യത്ത് തന്നെ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന മലപ്പുറം പാസ്പോർട്ട് ഒാഫീസ് പൂട്ടാനുളള തീരുമാനത്തിൽ രാഷ്ട്രീയ താൽപര്യവുമുണ്ടെന്നാണ് മുസ്്ലിംലീഗിന്റെ പക്ഷം. പൂട്ടാനുളള നീക്കത്തിനെതിരെ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ പരാതി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ പ്രധാനമന്ത്രിയേയും കാണും. കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട ് പോയില്ലെങ്കിൽ കോടതിയെ സമീപിക്കുന്ന കാര്യവു ആലോചിക്കുന്നുണ്ട്.
ഒാഫീസ് മാറുന്നതോടെ മലപ്പുറം ജില്ലക്കാർക്ക് പാസ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിടുമെന്നും ആശങ്കയുണ്ട്. നിലവിലെ പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ ഭാഗമായെങ്കിലും പാസ്പോർട്ട് ഒാഫീസിലെ നിലനിർത്തണമെന്നും ആവശ്യമുണ്ട്.