നഴ്സുമാരുടെ സമരത്തെത്തുടര്‍ന്ന് ചേര്‍ത്തല കെ.വി.എം ആശുപത്രി അടച്ചുപൂട്ടുന്നു. നിലവിലെ രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്തുപോകുന്ന മുറയ്ക്ക് നിമയവിധേയമായി അടച്ചുപൂട്ടാനാണ് തീരുമാനമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. സമരം അക്രമാസക്തമാകുന്നുവെന്നും ജീവനക്കാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു. ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രി അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ അറുപതുദിവസമായി ആശുപത്രിക്ക് മുന്നില്‍ 117 നഴ്സുമാര്‍ രാപ്പകല്‍ സമരം നടത്തിവരികയാണ്. സമരം അക്രമാസക്തമാകുന്നുവെന്നും ജീവനക്കാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു. നഴ്സുമാര്‍ക്കുവേണ്ടി എന്ന് അവകാശപ്പെട്ട് പല രാഷ്ട്രീയപാര്‍ട്ടികളും ഗുണ്ടകളെ ഉപോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായുമാണ് കുറ്റപ്പെടുത്തുല്‍. പുതിയ അഡ്മിഷനുകള്‍ എടുക്കാതെ, നിലവിലെ രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്കാണ് പ്രവര്‍ത്തനം നിര്‍ത്തുക.
വേതനര്‍ധന ആവശ്യപ്പെട്ട് സമരം ആരംഭിച്ച രണ്ടു നഴ്സുമാരെ പിരിച്ചുവിട്ടതാണ് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം മന്ത്രിമാരായ തോമസ് ഐസക്കിന്രെയും പി തിലോത്തമന്റെയും സാന്നിധ്യത്തില്‍ ആലപ്പുഴ കലക്ടര്‍ വിളിച്ചയോഗവും അലസുകയായിരുന്നു. പുറത്താക്കിയവരെ തിരിച്ചെടുക്കാനാവില്ലെന്നാണ് മാനേജ്മെന്ര് തീരുമാനം. ഇന്ന് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ മാനേജ്മെന്റ് വാഹനം തടഞ്ഞിരുന്നു. സമരം ശക്തമായ ഈ സാഹചര്യത്തിലാണ് ആശുപത്രി പൂട്ടാന്‍ മാനേജ്മെന്റ് യോഗംചേര്‍ന്ന് തീരുമാനം എടുത്തത്.