ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മാനേജ്മെന്റിന്റെ ധിക്കാരപരമായ നിലപാട് ഒരു തരത്തിലും അംഗീകരിക്കരുതെന്നും സമരപന്തലിലെത്തിയ വി.എസ് പറഞ്ഞു. നഴ്സുമാരുടെ സമരത്തെത്തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രി അടച്ചിട്ടിരിക്കുകയാണ് മാനേജ്മെന്റ്
പുന്നപ്രവയലാര്‍ രക്തസാക്ഷി വാരാചരണത്തിന്റെ സമാപനത്തിന് പങ്കെടുക്കാനുള്ള യാത്രയ്ക്കിടയിലാണ് ചേര്‍ത്തല കെ.വി.എം. അശുപത്രിക്ക് മുമ്പിലെ സമരപ്പന്തലില്‍ വി.എസ്.എത്തിയത്. അറുപത്തിെയട്ടാം ദിവസത്തിലേയ്ക്ക് കടന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതോടെ രാപ്പകല്‍ സമരത്തിനൊപ്പം റിലേ നിരാഹാരസമരവും നടത്തുന്ന നഴ്സുമാര്‍ക്ക് ആവേശമായി.
മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉള്‍പ്പടെ പലകുറി ചര്‍ച്ചകള്‍ നടന്നെങ്കിലും വേതന വര്‍ധനയും പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്നുമുള്ള ആവശ്യത്തിന് പരിഹാരമായിട്ടില്ല. അതേസമയം നള്സുമാരുടെ സമരത്തെതുടര്‍ന്ന് കഴിഞ്ഞയാഴ്ച മാനേജ്മെന്റ് ആശുപത്രി അടച്ചുപൂട്ടിയിരുന്നു. ജീവനക്കാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.