ചേര്‍ത്തല കെ.വി.എം ആശുപത്രിക്കു മുന്നില്‍ നഴ്സുമാരുടെ രാപ്പകല്‍ സമരം അറുപതാം ദിവസത്തിലേക്ക് കടന്നു. മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലും സമരം ഒത്തുതീര്‍പ്പാക്കാനായില്ല. പുറത്താക്കിയ നഴ്സുമാരെ ഉടന്‍ തിരിച്ചെടുക്കാനാവില്ലെന്ന മാനേജ്മെന്റ് നിലപാടിലാണ് ചര്‍ച്ച വഴിമുട്ടിയത്. ചര്‍ച്ച തുടരുമെന്ന് മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു.
മന്ത്രിമാരായ തോമസ് ഐസക്കിന്റെയും പി.തിലോത്തമന്റെയും സാന്നിധ്യത്തിലാണ് ആലപ്പുഴ കലക്ടര്‍ ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ച വിളിച്ചത്. മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ശമ്പള വര്‍ധനയും ഷിഫ്റ്റ് സംവിധാനവും പുനക്രമീകരിച്ചിട്ടുണ്ടെന്നും എല്ലാ ആനുകൂല്യങ്ങളും നഴ്സുമാര്‍ക്ക് നല്‍കുന്നുണ്ടെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ഡ യോഗത്തില്‍ വാദിച്ചു. എന്നാല്‍ സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കാനാവില്ലെന്നും നിപലാടെടുത്തു. ആറുമാസത്തിനുശേഷം ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു ഉറപ്പ്. ഇത് സാധ്യമല്ലെന്ന് നഴ്സുമാരും പറഞ്ഞതോടെ ചര്‍ച്ച അലസി
മാനേജ്മെന്റിന്റെ ധിക്കാരപരമായ നിലപാടാണ് സമരം നീളാന്‍ കാരണമെന്ന് നഴ്സുമാര്‍ ആരോപിച്ചു എന്നാല്‍ അനാവശ്യസമരമാണ് നഴ്സുമാരുടേതെന്ന് മാനേജ്മെന്റ് പ്രതികരിച്ചു. രാപ്പകല്‍ സമരത്തിനൊപ്പം റിലേ നിരാഹാരസമരം കൂടി സംഘടിപ്പിച്ചാണ് നഴ്സുമാരുടെ പ്രതിഷേധം തുടരുന്നത്.