സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ അപൂര്‍വനേട്ടവുമായി മനോരമ ന്യൂസിലെ വാര്‍ത്താധിഷ്ഠിത പരിപാടി ചൂണ്ടുവിരല്‍. അബ്ജോദ് വർഗീസ് രചനയും സംവിധാനവും നിര്‍വഹിച്ച മൂന്ന് എപ്പിസോഡുകള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി
ടെലിവിഷന്‍ പത്രപ്രവര്‍ത്തനത്തിലെ ശക്തമായ സാമൂഹ്യ വിമര്‍ശനത്തിന് സര്‍ക്കാരിന്റെ അംഗീകാരം. ടെക്സ്റ്റൈല്‍ രംഗത്ത് പെണ്‍തൊഴിലാളികള്‍ നേരിടുന്ന ചൂഷണം ചൂണ്ടിക്കാട്ടിയതിനാണ് സ്ത്രീകളുടെ വിഭാഗത്തിലെ പുരസ്കാരം. അവധിക്കാലം ഇല്ലാതാകുന്ന കുട്ടികളുടെ ഇടം വരഞ്ഞും ചൂണ്ടുവിരല്‍ പുരസ്കാരത്തിളക്കമേറ്റി.
സ്കൂളുകള്‍ പൂട്ടുന്ന കാലത്ത് പൊതുവിദ്യാഭ്യാസത്തിന് ഊര്‍ജം പകരാന്‍ തൃശൂരിലെ കോടാലി സര്‍ക്കാര്‍ സ്കൂള്‍ നടത്തുന്ന ശ്രമങ്ങള്‍ പകര്‍ത്തിയ എപ്പിസോഡ് വിദ്യാഭ്യാസ വിഭാഗത്തിലും പുരസ്കാരമുറപ്പിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് സാംസ്ക്കാരിക വകുപ്പിന് വേണ്ടി അവാർഡുകൾ നൽകുന്നത്.
മഴവിൽമനോരമയുടെ ഡി ഫോർ ഡാൻസ് സീസൺ ത്രീ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹമായി.