അണ്ടര്‍-17 ലോകകപ്പിലെ ബ്രസീല്‍-ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം ഗുവാഹാത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റി. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ പുല്‍മൈതാനം കനത്ത മഴയില്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. തകര്‍ന്ന പുല്‍ത്തകിടിയില്‍ കളിക്കാനാകില്ലെന്ന് ബ്രസീല്‍ ടീം നിലപാടെടുത്തതും ഗുവാഹാത്തിക്ക് തിരിച്ചടിയായി. ഹെലികോപ്ടര്‍ ഉള്‍പ്പെടെ കൊണ്ടു വന്ന് ഗ്രൗണ്ട് ഉണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Advertisement