ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം നടന്ന പിച്ച് പരിശോധിച്ചതായും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ബിസിസിഐ ആക്ടിങ് പ്രസിഡന്റ് അറിയിച്ചു. മൈതാനത്തിന്റെ മേൽനോട്ടമുള്ള ക്യുറേറ്റർ വാതുവയ്പ്പുകാർക്ക് പിച്ചിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിനൽകിയെന്നാണായിരുന്നു ആരോപണം. ക്യുറേറ്റർ പാണ്ടുരങ് സാൽഗാങ്കറാണ് ഇടനിലക്കാർക്ക് വിവരങ്ങൾനൽകിയത്. അനുവാദമില്ലാത്തവർ കയറി പിച്ചിന്റെ പ്രത്യേകതകൾ വിവരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇന്നുച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കാനിരിക്കുന്ന മൽസരത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് വിവരം.
Advertisement