തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നവംബർ 7 ന് നടക്കുന്ന ഇന്ത്യ ന്യൂസീലന്‍ഡ് ട്വന്റി20 ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റ് വില്പന നടന് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.കെ.പോളാണ് മോഹന്‍ലാലിന് ആദ്യടിക്കറ്റ് കൈമാറിയത്. വിദ്യാര്‍ഥികള്‍ക്കുള്ള 350 രൂപയുടെ ടിക്കറ്റുകള്‍ 29,30,30 തീയതികളില്‍ മാത്രം ഫെഡറല്‍ ബാങ്കിന്റെ തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍, ശ്രീകാര്യം, പാളയം ശാഖകളില്‍ ലഭിക്കും. പൊതുജനങ്ങള്‍ക്ക് 700രൂപയുടെ ടിക്കറ്റ് 30 മുതല്‍ നവംബര്‍ 4വരെ ഫെഡറല്‍ ബാങ്കിന്റെ വിവിധ ശാഖകളില്‍ ലഭ്യമാകും.
Advertisement