കാണ്‍പൂര്‍ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം. മൂന്നാം ഏകദിനത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യന്‍ ജയം. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ (2-1) സ്വന്തമാക്കി. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം പരമ്പര വിജയം കൂടിയാണിത്. 338 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസീലൻഡിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 331 റൺെസടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കുവേണ്ടി ബുമ്ര മൂന്നും ചഹാൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 337 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും സെഞ്ചുറി നേടി. 113 റണ്‍സെടുത്ത കോഹ്‌ലിയുടെ കരിയറിലെ 32ാം സെഞ്ചുറിയാണിത്. കലണ്ടര്‍ വര്‍·ഷം മൂന്ന് ഫോര്‍മാറ്റിലും കൂടി ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ വിരാട് കോഹ്‌ലി വേഗത്തില്‍ ഒന്‍പതിനായിരം ക്ലബ്ബിലെത്തുന്ന താരവുമായി.
147 റണ്‍സെടുത്താണ് രോഹിത് ശര്‍മ്മപുറത്തായത്. കരിയറിലെ 15ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സും പിന്നിട്ടു. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 230 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ന്യൂസീലൻഡിനുവേണ്ടി സൗത്തിയും മിൽനെയും സാന്റ്നറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.