ബ്രസീലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനലില്‍. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഹാട്രിക് നേടിയ റിയാന്‍ ബ്രൂവ്സറ്ററാണ് കാനറികളുടെ വിജയത്തുടര്‍ച്ചയ്ക്ക് വിരാമമിട്ടത്. കളിയുടെ പത്താം മിനിട്ടില്‍ ബ്രൂവ്സ്റ്റര്‍ ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറന്നു. 21-ാം മിനിട്ടില്‍ വെസ്‌ലി ബ്രസീലിനെ ഒപ്പമെത്തിച്ചുവെങ്കിലും ആദ്യപകുതി അവസാനിക്കുന്നതിന് ആറ് മിനിട്ട് മുമ്പ് ബ്രൂവ്സ്റ്റര്‍ വീണ്ടും ബ്രസീലിനെ പിന്നിലാക്കി.
Advertisement