ബി.ജെ.പി വിചാരിച്ചിരുന്നെങ്കിൽ വിജയ് നായകനായ തമിഴ്ചിത്രം മെർസൽ റിലീസാകില്ലായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ. മനോരമ ന്യൂസ് ഒമ്പത് മണിചർച്ചയിലാണ് ഗോപാലകൃഷ്ണന്റെ അവകാശവാദം. മെർസലിലെ കേന്ദ്രസർക്കാർ വിരുദ്ധ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യം കടുത്തവിമർശനത്തോടെ മദ്രാസ് ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലായിരുന്നു ചർച്ച. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണ്. ബി.ജെ.പി വിചാരിച്ചിരുന്നെങ്കിൽ സിനിമ വെളിച്ചം കാണില്ലായിരുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
Advertisement