ജനരക്ഷായാത്രയ്ക്കും വേങ്ങര തോല്‍വിക്കും ശേഷം ആദ്യമായി ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. യാത്രയുടേയും ഉപതിരഞ്ഞെടുപ്പിന്റേയും വിലയിരുത്തലിനൊപ്പം മെഡിക്കല്‍ കോഴ ആരോപണത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ സ്വീകരിച്ച അച്ചടക്കനടപടികളും ചര്‍ച്ചയാകും. ഔദ്യോഗിക വക്താക്കളുടെ പ്രവര്‍ത്തനത്തിലെ പോരായ്മകളും വിലയിരുത്തും. സര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആവിഷ്കരിക്കുന്നതും അജണ്ടയിലുണ്ട്. മെഡിക്കല്‍ കോഴ വിവാദം അടഞ്ഞ അധ്യായമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ വ്യാജമാണ്. എന്നാല്‍ അച്ചടക്കലംഘനത്തിന്റെ പേരില്‍ സ്വീകരിച്ച നടപടികള്‍ മാറ്റമില്ലെന്നും കുമ്മനം വ്യക്തമാക്കി.
Advertisement