കൂപ്പറിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്ന് സിപിഎമ്മിന്റെ പേര് മാറ്റണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്. ജനജാഗ്രതായാത്രക്കിടെ സംസ്ഥാന സെക്രട്ടറി ആഢംബരകാറില്‍ സഞ്ചരിച്ചതിനെക്കുറിച്ച് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. പകല്‍ പാര്‍ട്ടി ഭരിക്കുന്നത് വിപ്ലവം പറയുന്ന കാരാട്ടും രാത്രിയില്‍ തലയില്‍ മുണ്ടിട്ട് നടക്കുന്ന കാരാട്ടുമാരുടെ കയ്യിലാണ് ഭരണമെന്നും കുമ്മനം ആരോപിച്ചു. ആലപ്പുഴയില്‍ നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.
Advertisement