മെഡിക്കൽ കോളജ് കോഴ വിവാദം അടഞ്ഞ അധ്യായമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. ആരോപണം തെളിയിക്കാൻ സാധിച്ചില്ല. എന്നാൽ അച്ചടക്കം ലംഘിച്ചവർക്കെതിരെ പാർട്ടി നടപടിയെടുത്തതു മാറ്റില്ല.
രാഷ്ട്രപതി കേരളത്തെ പുകഴ്ത്തിയത് അമിത് ഷായ്ക്കും പ്രധാനമന്ത്രി മോദിക്കുമുള്ള മറുപടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന കാര്യം അറിയാതെയാണ്. കേരളത്തിന്റെ വിഭവസാധ്യതകളെയാണു രാഷ്ട്രപതി പ്രശംസിച്ചത്. എന്നാൽ അതു വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു ശരിയല്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.