ഹലാല്‍ ഭക്ഷണത്തിനെതിരായ പ്രചാരണം മതമൈത്രി തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് സിപിഎം പി.ബി.അംഗം കോടിയേരി ബാലകൃഷ്ണന്‍. അതിനെ പ്രോത്സാഹിപ്പിക്കുന്ന ശ്രമം ഉണ്ടാകരുത്. ആര്‍.എസ്.എസ് സമൂഹത്തെ ആകെ മതപരമായി ചേരിതിരിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഇത് കേരളത്തില്‍ വിലപ്പോകില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.