pakistan-afghanistan-1

 

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. സൂപ്പര്‍ ഫോറിലെ നിര്‍ണായക മല്‍സരത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചു. 130 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാന്‍ അവസാന ഓവറില്‍ മറികടന്നു. ഒരുവിക്കറ്റ് ശേഷിക്കെ നാല് പന്ത് ബാക്കി നില്‍ക്കെയാണ് പാക്കിസ്ഥാന്‍ ജയിച്ചുകറിയത്. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും രണ്ട് ജയം വീതമായി. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 129  റണ്‍സെടുത്തു. മികച്ച പ്രകടനം നടത്തിയ പാക്ക് ബോളര്‍മാരാണ് നിര്‍ണായക മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനെ ചെറിയ സ്കോറില്‍ തടഞ്ഞിട്ടത്. 35 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍. പാക്കിസ്ഥാന്റെ എല്ലാ ബോളര്‍മാരും വിക്കറ്റ് നേടി. നാളെ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ നേരിടും.