എഴുത്തച്ഛന്‍ പുരസ്കാരം സാഹിത്യകാരന്‍ സേതുവിന്. മലയാള സാഹിത്യത്തിനുനല്‍കിയ വിലപ്പെട്ട സംഭാവനകള്‍ക്കാണ് അംഗീകാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും. സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകമാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രഫ. എം.കെ.സാനു, വൈശാഖന്‍, ഡോ. എം.വി.നാരായണന്‍, റാണി ജോര്‍ജ് ഐഎഎസ് എന്നിവർ അംഗങ്ങളുമായ പുരസ്കാര സമിതി വിലയിരുത്തി. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വചനങ്ങള്‍ക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവയ്ക്കുന്ന എഴുത്തുകാരനാണ് സേതുവെന്നും പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നുവെന്നും സമിതി പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.