abdurahman

സ്പോര്‍ട്സിനെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് കായിത മന്ത്രി വി.അബ്ദുറഹ്മാന്‍. സ്പോര്‍ട്സ് വേറെ, മതം വേറെ; കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ആരാധന അതിന്റെ സമയത്ത് നടക്കും, ഇഷ്ടമുളളവര്‍ അതില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

ഫുട്‌ബോൾ ലഹരി ആകുന്നതിനെതിരെയാണ് സമസ്‌ത രംഗത്തെതിയത്. വിശ്വാസികള്‍ക്ക് അമിതമായ താരാരാധന പാടില്ല. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്ത് ആണെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണക്കുന്നതും തെറ്റ് ആണെന്നും സമസ്ത പറഞ്ഞുവയ്ക്കുന്നു. വിവാദമായതോടെ സമസ്ത നേതൃത്വം നിലപാട് മയപ്പെടുത്തി.

 

Sports Minister V. Abdurahman rejected Samasta stand on football