martinez12

റയല്‍ മാ‍ഡ്രിഡ് ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസിനേയും മൊറോക്കോയെ ലോകകപ്പ് സെമി വരെ എത്തിച്ച് വല കാത്ത ബോണോയെയും മറികടന്നാണ് എമിലിയാനോ മാര്‍ട്ടിനസ് ഫിഫയുടെ മികച്ച ഗോള്‍കീപ്പറായത്. ലോകകപ്പ് കലാശപ്പോരിലെ അവസാന മിനിറ്റിലേയും പെനാല്‍റ്റി ഷൂട്ടൗട്ടിലേയും സേവുകളാണ് എമിലിയാനോയെ നേട്ടത്തിലേക്ക് എത്തിച്ചത്. ഫിഫ പുരസ്കാരവും കയ്യില്‍ വെച്ച് എമിലിയാനോയില്‍ നിന്ന് വന്ന വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്. 

 

ആരാണ് എന്റെ ആരാധനാപാത്രം എന്ന ചോദ്യം വന്നപ്പോള്‍ കുട്ടിക്കാലത്ത് ഞാന്‍ നല്‍കിയ ഉത്തരം ഒരു വില്ലാളി എന്നാണ്. എന്നാല്‍ എട്ടോ ഒന്‍പതോ മണിക്കൂര്‍ എന്റെ അമ്മ കെട്ടിടം വൃത്തിയാക്കുന്നതും അച്ഛന്‍ ജോലി ചെയ്യുന്നതും കണ്ടതോടെ ആ ചോദ്യത്തിനുള്ള എന്റെ ഉത്തരം മാറി. അവരാണ് എന്റെ ആരാധനാപാത്രങ്ങള്‍ എന്ന് ഞാന്‍ മനസിലാക്കി, എമിലിയാനോ മാര്‍ട്ടിനസ് പറയുന്നു. 

 

36 വര്‍ഷത്തിന് ശേഷം ഒരു ലോക കിരീടത്തിലേക്ക് എത്താനായതില്‍ എന്റെ രാജ്യം അഭിമാനിക്കുന്നു. സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തില്‍ ലോക കിരീടം നേടാനായത് എത്രമാത്രം ആവേശം കൂട്ടുന്നതാണെന്ന് ഞങ്ങള്‍ക്കറിയാം, ഫിഫ ദി ബെസ്റ്റ് പുരസ്കാരവും കയ്യില്‍ പിടിച്ച് എമിലിയാനോ പറയുന്നു.

Emiliano martinez on fifa award win