ഇടുക്കിയിൽ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. അവശ്യ സർവീസുകളെയും ശബരിമല തീർത്ഥാടകരെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫർ സോൺ,നിർമ്മാണ നിരോധനം, കാർഷികഭൂപ്രശ്നങ്ങൾ,വന്യമൃഗശല്യം എന്നീ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. മൂലധന നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത ജില്ലയായി ഇടുക്കി മാറിയെന്നും കർഷകർക്ക് നിലനിൽപ്പില്ലാത്ത അവസ്ഥയാണെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം.
ഹൈറേഞ്ച് മേഖലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചപ്പോൾ ലോ റേഞ്ചിൽ ഹർത്താൽ കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ല. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കെഎസ്ആർടിസി സ്വകാര്യബസുകൾ ദീർഘദൂര സർവ്വീസുകൾ നടത്തി. കട്ടപ്പനയിൽ തുറന്ന് പ്രവർത്തിച്ച സ്ഥാപനങ്ങൾ സമരക്കാർ അടപ്പിച്ചു.
Idukki UDF Hartal