സി.പി.എം ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നുവെന്ന ജമാ അത്തെ ഇസ്‌ലാമിയുടെ ആരോപണത്തിനെതിരെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആര്‍.എസ്.എസുമായുളള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാ അത്തെ ഇസ്‌ലാമി പറയണം. ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് വര്‍ഗീയത മറയ്ക്കാനാണ് ശ്രമം. സിപിഎമ്മിനെ കുറ്റപ്പെടുത്താനുള്ള ധാരണയാണ് രൂപപ്പെടുന്നത്. വെല്‍ഫെയര്‍–കോണ്‍ഗ്രസ്–ലീഗ് ത്രയമാണ് ചര്‍ച്ചയ്ക്ക് പിന്നിലെന്നും എം.വി.ഗോവിന്ദന്‍ കാസര്‍കോട്ട് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി -ആർ എസ് എസ് കൂടിക്കാഴ്ചയിൽ യു ഡി എഫ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് . യു.ഡി എഫിന്റെ മൗനം ഗൗരവത്തിൽ കാണണം. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ട്. ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറ വകാശം ജമാഅത്ത് ഇസ്ലാമിക്ക് ആരും നൽകിയിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
MV Govindan against Jamaat-e-Islami