കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ രണ്ടാംദിവസവും കേസെടുക്കാതെ പൊലീസ്. ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തേണ്ടി വരുന്നതിനാലാണ് മെല്ലപ്പോക്കെന്ന് ആക്ഷേപം. എന്നാൽ രമയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടങ്കിൽ പുറത്തുവിടാൻ ഭരണപക്ഷ എംഎൽഎമാർ വെല്ലുവിളിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നിയമസഭയിലെ സംഘർഷത്തിൽ ഏറ്റവും ആദ്യം പരാതി നൽകിയത് കെ.കെ.രമയാണ്. ബുധനാഴ്ച രാത്രി ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം പൊലീസിന് കൈമാറിയതിനപ്പുറം നടപടിയൊന്നുമില്ല. വാച്ച് ആന്‍ഡ് വാർഡിന് കൈ ഒടിഞ്ഞതുകൊണ്ടാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയതെന്നാണ് പൊലീസ് വാദം. അങ്ങിനെയെങ്കിൽ രമയുടെ കൈ ഒടിഞ്ഞതിനാൽ ,രമയുടെ പരാതിയിൽ കേസെടുത്താൽ ഭരണപക്ഷ എംഎൽഎമാരും ജാമ്യമില്ലാ കേസിൽ പ്രതികളാവും. അതൊഴിവാക്കാനാണ് കേസ് വൈകിപ്പിക്കുന്നത്. അതെ സമയം രമയെ ചവിട്ടിയെന്ന ആരോപണം നുണയെന്ന വാദിച്ച സിപിഎം തെളിവ് പുറത്തുവിടാനും വെല്ലുവിളിച്ചു.
പ്രതിപക്ഷ അംഗങ്ങളുടെ സമീപത്ത് പോലും പോയിട്ടില്ലന്നും കേസിൽ പ്രതികളായ എംഎൽഎമാർ പറഞ്ഞു. അതെ സമയം സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാനും എംഎൽഎമാരുടെ മൊഴി എടുക്കാനുമായി പൊലീസ് നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകും.
The police did not take any action on the complaint of KK Rema, whose hand was injured in the attack by the ruling party MLAs