തൃശൂര്‍ കുന്നംകുളത്ത് ബസ് ജീവനക്കാരന് മുങ്ങിമരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. നിരന്തര ചോദ്യംചെയ്യലിലാണ് കുറ്റം തെളിഞ്ഞത്. വരന്തരപ്പിള്ളി സ്വദേശി സലീഷ് അറസ്റ്റിലായി. 2019 നവംബര്‍ 18നാണ് കൈപ്പറമ്പ് സ്വദേശി രാജേഷ് പുഴയില്‍ മുങ്ങിമരിച്ചത്. ചങ്ങാടത്തിൽ യാത്രയ്ക്കിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൈപ്പറമ്പ് സ്വദേശി രാജേഷ് ആണ് കുന്നംകുളത്തെ പുഴയിൽ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന വരന്തരപ്പിള്ളി സ്വദേശി സലീഷ് ആയിരുന്നു തള്ളിയിട്ട് കൊന്നത്. ചങ്ങാടത്തിൽ പോകുന്നതിനിടെ സലീഷിന്റെ മൊബൈൽ പുഴയിൽ വീണിരുന്നു. രാജേഷിനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും നൽകിയിയില്ല. ഈ തർക്കത്തിനിടെ പ്രതി രാജേഷിനെ തള്ളിയിട്ടു. മദ്യലഹരിയിലായിരുന്നു ഇരുവരും .രാജേഷിന്റെ ബന്ധുക്കളുടെ പരാതിയിലായിരുന്നു തുടരന്വേഷണം. പോലീസിന്റെ നിരന്തരം ചോദ്യചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
kunnamkulam bus driver murder case arrest