navi-mumbai-kidnap-2

നവിമുംബൈയില്‍ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മലയാളി അറസ്റ്റില്‍. മുംബൈ മലയാളിയായ തിരുവനന്തപുരം സ്വദേശി മാണി തോമസ് ആണ് പിടിയിലായത്. രണ്ടാം ഭാര്യയില്‍ മക്കള്‍ ഇല്ലാത്തതിനാല്‍ വളര്‍ത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് ഇയാളുടെ മൊഴി. നെരൂള്‍ റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ചേരിപ്രദേശത്തെ വീട്ടില്‍ സഹോദരങ്ങളുമായി കളിച്ചുകൊണ്ടിരിക്കെ വടാപാവ് വാങ്ങി നല്‍കിയാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. സിസിടിവി ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ രണ്ടുദിവസത്തെ അന്വേഷണത്തിലൊടുവിലാണ് പ്രതി പിടിയിലായത്. കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്ത് തിരികെ എത്തിച്ചതായി നെരൂള്‍ പൊലീസ് അറിയിച്ചു. 

 

Navi mumbai kidnap case arrest

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.