മൂവാറ്റുപുഴയിൽ സഹപ്രവർത്തകർക്കെതിരെ ആരോപണമുന്നയിച്ച് പോലീസുകാരൻ ജീവനൊടുക്കി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ജോബി ദാസ് ആണ് തൂങ്ങി മരിച്ചത്. മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകരാണെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. റാക്കാട് നാന്തോട് ശക്തിപുരത്തെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറുപ്പ് കണ്ടെടുക്കുന്നത്. സഹപ്രവർത്തകർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ കുറുപ്പിലുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി താൻ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നും അതിനുത്തരവാദികൾ സഹപ്രവർത്തകരാണെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
അനാവശ്യമായി തന്റെ ശമ്പള വർധന സഹപ്രവർത്തകർ തടഞ്ഞുവെന്നാണ് ആരോപണം. മൃതദേഹം കാണാൻ സഹപ്രവർത്തകർ വരരുതെന്നും ആത്മഹത്യ കുറിപ്പിൽ ഉണ്ട്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി വന്നതിനുശേഷം ജോബി കടുത്ത വിഷാദത്തിൽ ആയിരുന്നു. അധ്യാപികയായ ഭാര്യ ജോലിക്ക് പോയ നേരത്താണ് ജോബി ആത്മഹത്യ ചെയ്തത്. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
'Colleagues responsible for death'; CPO
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.