മുൻമന്ത്രി വി.എസ്.ശിവകുമാർ പ്രതിയായ നിക്ഷേപത്തട്ടിൽ ഗുരുതര ആരോപണവുമായി പരാതിക്കാരൻ രംഗത്ത്. നിക്ഷേപത്തട്ടിപ്പ് നടത്തിയ തിരുവനന്തപുരം ജില്ല അണ് എംപ്ളോയീസ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ വോട്ടർപ്പട്ടികയിൽ ശിവകുമാറിന്റെ പേരുണ്ടെന്ന് പരാതിക്കാരൻ മധുസൂദനൻ നായർ മനോരമന്യൂസിനോട് പറഞ്ഞു. ഒത്തുതീർപ്പിന്റെ ഭാഗമായി ഓണക്കാലത്ത് ശിവകുമാർ ഇടപെട്ട് 14 ലക്ഷം രൂപ എത്തിച്ചുനൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ശിവകുമാർ പ്രതികരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നിക്ഷേപത്തട്ടിപ്പ് നടന്ന അൺ എംപ്ളോയീസ് സഹകരണ സംഘം ഉദ്ഘാടനം ചെയ്തുവെന്നതിന് അപ്പുറം സംഘവുമായി ഒരു ബന്ധവുമില്ലെന്ന മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ വാദം വാസ്തവിരുദ്ധമാണെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്. നിക്ഷേപകർക്ക് വീതിച്ചുനൽകാൻ ഓണക്കാലത്ത് 14 ലക്ഷം കോൺഗ്രസ് നേതാക്കൾ മുഖേന എത്തിച്ചുനൽകിയെന്നും ശിവുകമാറിനെ പ്രതിച്ചേർത്ത് പൊലീസിൽ പരാതി നൽകിയ മധുസൂദനൻ നായർ പറഞ്ഞു. അതേസമയം, പരാതിയുമായി നിക്ഷേപകർ കെപിസിസിയെ നേരത്തെ സമീപിച്ചിരുന്നെങ്കിലും വിഷയത്തിൽ ഇടപെടില്ലെന്ന നിലപാടിലാണ് നേതൃത്വം.
More allegations against V.S Sivakumar in investment fraud case
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ