rajasthanbjpnew-23
  • പാര്‍ട്ടി ആസ്ഥാനം അടിച്ചു തകര്‍ത്ത് പ്രവര്‍ത്തകര്‍
  • അക്രമങ്ങളില്‍ നാലുപേരെ സസ്​പെന്‍ഡ് ചെയ്തു

മധ്യപ്രദേശിലും രാജസ്ഥാനിലും സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിലും കോൺഗ്രസിലും ഉടലെടുത്ത ആഭ്യന്തരകലാപത്തിന് ശമനമില്ല. രാജസ്ഥാനിലെ രാജ്സമന്തിലെ പാർട്ടി ജില്ലാ ആസ്ഥാനത്തെ ഫർണിച്ചർ തകർക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണ സാധനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേരെ ബിജെപി സസ്പെൻഡ് ചെയ്തു. ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ചിത്തോർഗഡ്, ഉദയ്പുർ, കോട്ട, ജയ്പുർ, അൾവാർ, ബുണ്ഡി എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി.പി ജോഷി അടക്കം നേതാക്കളുടെ കോലം കത്തിക്കുകയും പ്രതീകാത്മക ശവഘോഷയാത്ര നടത്തുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, വിശദമായ ചർച്ചകൾക്ക് ശേഷം കൂട്ടായ് ആണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി.പി ജോഷി വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതിനിടെ മധ്യപ്രദേശില്‍‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയ മൂന്ന് പേര്‍ക്ക് സീറ്റില്ല. പ്രതിഷേധം ബിജെപി ദേശീയ നേതൃത്വത്തെ അറിയിക്കാമെന്ന് വാക്കുനല്‍കി സിന്ധ്യ തനിക്കൊപ്പമുള്ളവരെ അനുനയിപ്പിച്ചു. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ച് ജയ് സിങ് കുശ്‍വാഹ ബിജെപി മധ്യപ്രദേശ് പ്രവര്‍ത്തക സമിതി അംഗത്വവും മൊറേന ജില്ലാ അധ്യക്ഷ സ്ഥാനവും രാജിവച്ചു. ഛത്തീസ്ഗഡില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ട രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്.   

BJP workers vandalise party offices in Rajasthan

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ