archdiocese-of-thrissur-aga

ബി.ജെ.പിയ്ക്കും സുരേഷ്ഗോപിയ്ക്കും എതിരെ തൃശൂര്‍ അതിരൂപതയുടെ മുഖപത്രം ‘കത്തോലിക്ക സഭയില്‍’ വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ല. മണിപ്പൂര്‍ കലാപക്കാലത്ത് പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും. മണിപ്പൂരിലും യു.പിയിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കും വിമര്‍ശനമുണ്ട്. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയാണെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്ന് മുഖപത്രം ചോദിക്കുന്നു.

തൃശൂരില്‍ പാര്‍ട്ടിയ്ക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്ന് സുരേഷ് ഗോപിയെ പരിഹസിച്ചാണ് പരാമര്‍ശം. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണെന്ന് കത്തോലിക്ക സഭ ഓര്‍മിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ ജനം തിരിച്ചറിയുമെന്ന് കത്തോലിക്ക സഭ മുഖപത്രം മുന്നറിയിപ്പ് നല്‍കുന്നു.

Archdiocese of Thrissur ridiculed BJP and Suresh Gopi