s-venkitaramanan-2

ആര്‍ബി‌ഐ മുൻ ഗവർണർ എസ്.വെങ്കട്ടരമണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം.1990-92 കാലഘട്ടത്തിൽ ആര്‍ബി‌ഐയുടെ  പതിനെട്ടാമത് ഗവർണറായി പ്രവർത്തിച്ചു.  അദ്ദേഹത്തിന്റെ  കാലഘട്ടത്തിലാണ് തകർച്ച നേരിട്ട ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ പിടിച്ചുനിർത്താൻ  ഐ.എം.എഫിന്റെ  നയങ്ങൾ നടപ്പാക്കിയത്. കർണാടക സർക്കാരിൽ ധനകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഗിരിജ വൈദ്യനാഥനന്‍ മകളാണ്. സംസ്കാരം പിന്നീട് നടക്കും.

 

Former RBI Governor S. Venkitaramanan passes away at 92