രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി. ഗണേശ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പില്ല, പകരം റജിസ്ട്രേഷന്‍ നല്‍കും. കെ.ബി.ഗണേശ് കുമാര്‍ ഗതാഗതമന്ത്രിയായി. ഏതു വകുപ്പുകിട്ടിയാലും സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കെ.എസ്.ആര്‍.ടിസിയെ പ്രൊഫഷനല്‍ സംവിധാനമാക്കുമെന്ന്് കെ.ബി. ഗണേശ് കുമാര്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതുള്‍പ്പെടെ തുറമുഖവകുപ്പില്‍പ്രധാന വികസന പദ്ധതികള്‍ മുന്നോട്ടുപോകുന്നതിനാല്‍ സിപിഎം വകുപ്പ് കൈവശം വെക്കാമെന്ന തീരുമാനത്തിലേക്ക് മുഖ്യമന്ത്രി എത്തുകയായിരുന്നു. അതോടെ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നല്‍കേണ്ടെന്ന് തീരുമാനമായി. മന്ത്രി വി.എന്‍വാസവസന് തുറമുഖത്തിന്‍റെ ചുമതല നല്‍കിക്കൊണ്ട് വി.എന്‍വാസവന്‍ കൈകാര്യം ചെയ്യുന്ന റജിസ്ട്രേഷന്‍ വകുപ്പ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കൈമാരി . കൂടാതെ മന്ത്രിസാഥാനമൊഴിഞ്ഞ അഹമ്മദ് ദേവര്‍കോവില്‍ നോക്കിയിരുന്ന പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പുകളും നല്‍കി. മുഖ്യമന്ത്രി എതുവകുപ്പ് നല്‍കിയാലും സ്വീകരിക്കുമെന്നായിരുന്നു കടന്നപ്പള്ളിയുടെ പ്രതികരണം..
കെഎസ്ആര്‍ടിസിയില്‍ പ്രൊഫഷനലിസം കൊണ്ടുവരുമെന്നും വരുമാന ചോര്‍ച്ച തടയുമെന്നുമുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചു പുതിയ ഗതാഗത– മോട്ടോര്‍വാഹന വകുപ്പ് മന്ത്രി. സനിമ വകുപ്പില്‍ ഗണേശ് കുമാറിന് താല്‍പര്യം ഉണ്ടായിരുന്നെങ്കിലും സിപിഎം മന്ത്രിയുടെ കൈയ്യില്‍ നിന്ന് അത് മാറ്റേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. മന്ത്രി വി.എന്‍ വാസവന്‍ സഹകരണത്തിനൊപ്പം തുറമുഖവും നോക്കുമെങ്കിലും തുറമുഖ വകുപ്പിന്‍റെ ആത്യന്തിക നിയന്ത്രണം മുഖ്യമന്ത്രിയുടെ കൈയ്യിലായിരിക്കുമെന്ന് വ്യക്തം.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദിയില്‍ പരസ്പരം നോക്കാതെയും മിണ്ടാതെയും മുഖ്യമന്ത്രിയും ഗവര്‍ണരും. ഗവര്‍ണരുടെ ചായസല്‍ക്കാരം മുഖ്യമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും ബഹിഷ്ക്കരിച്ചു. ഇതോടെ സര്‍ക്കാര്‍– ഗവര്‍ണര്‍പോരിന്റെ രൂക്ഷത മുന്നില്ലാത്തവിധം പരസ്യമായി. ഇതിനിടെ ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
പുതിയമന്ത്രിമാരുടെ സത്യപ്രതിജ്ഞാവേദിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണരും പെരുമാറിയത് ഇങ്ങനെയാണ്. പരസ്പ്പരം നോക്കാതെയും മിണ്ടാതെയും അഭിവാദ്യം ചെയ്യാതെയും ഒൗപചാരികതയുടെ പേരില്‍ ഇരുവരും വേദി പങ്കിട്ടു. സത്യപ്രതിജ്‍ഞ കഴിഞ്ഞതും ഗവര്‍ണര്‍ നേരെ രാജ്ഭവന്‍റെ പ്രധാന കെട്ടിടത്തിലേക്ക് മടങ്ങി. മുഖ്യമന്ത്രി രാജ് ഭവന് പുറത്തേക്ക് , പിന്നാലെ ഭൂരിപക്ഷം മന്ത്രിമാരും സ്പീക്കറും പോയി. പുതിയമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും മന്ത്രിസഭാ അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അഥിതികള്‍ക്കുമായി ഒരുക്കിയ ചായസല്‍ക്കാരം ബഹിഷ്ക്കരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.
പുതിയ മന്ത്രിമാരായ കെബിഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഒപ്പം വനംമന്ത്രി എകെശശീന്ദ്രനും മാത്രമാണ് ചായസത്ക്കാരത്തിനെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിലെ സംഭവവികാസങ്ങളോടെ ഗവര്‍ണര്‍ സര്‍ക്കാര്‍പോര് മുറുകുമെന്ന് ഉറപ്പായി. ഇതിനിടെ ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാൻ മാർഗരേഖ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. നിലവിൽ പരിഗണനയുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാൻ ഗവർണറോട് നിർദേശിക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു.
Kadannappalli Ramachandran take oath as ministers