മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന്‍റെ ഹര്‍ജി തള്ളിയതില്‍ താനെന്തിന് മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അത് അവരുടെ കമ്പനി കൈകാര്യം ചെയ്തോളുമെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇത്തരം ആരോപണങ്ങളെന്ന് നേരത്തെ പറഞ്ഞതാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എം. നാഗപ്രസന്നയാണ് വിധി പ്രസ്താവിച്ചത്. കമ്പനികാര്യ നിയമത്തിലെ 210 ആം വകുപ്പ് അനുസരിച്ചു കമ്പനി രജിസ്ട്രാർ അനേഷിച്ചു റിപ്പോർട്ട് നൽകിയ കേസിൽ അതേ നിയമത്തിലെ 212വകുപ്പ് പ്രകാരം എസ്എഫ്ഐഒ അനേഷണം പ്രഖ്യാപിച്ചത് നിയമ വിരുദ്ധമാണ് എന്നായിരുന്നു വീണയുടെ വാദം.
MV Govindan reacts on Veena Vijayan's petition against sfio investigation rejected.