nijjar-canada

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനെ കൂടി കാനഡ അറസ്റ്റ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായി. 22 വയസുള്ള അമന്‍ദീപ് സിങ്ങിന്‍റെ അറസ്റ്റ് ഇന്നലെയാണ് കാന‍ഡ പൊലീസ് രേഖപ്പെടുത്തിയത്. കൊലക്കുറ്റവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അമന്‍ദീപ് സിങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കരൺ പ്രീത് സിങ്, കമൽ പ്രീത് സിങ്, കരൺ ബ്രാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു

 

Fourth Indian arrested in Canada for Hardeep Singh Nijjar's murder