justine-trudeu

കാനഡയിലെ നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്കെതിരായ ആരോപണമെന്ന് ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മിഷന് മുന്‍പാകെ ട്രൂ‍ഡോ വ്യക്തമാക്കി. ഇന്ത്യ ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യമാണ് ട്രൂഡോ ഇപ്പോള്‍ പറഞ്ഞതെന്ന് വിദേശകാര്യമന്ത്രാലയം അര്‍ധരാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതികരിച്ചു. 

Also Read: ‘ആര്‍എസ്എസ് തീവ്രവാദ സംഘടന,പ്രവര്‍ത്തനം നിരോധിക്കണം’; കനേഡിയന്‍ സിഖ് നേതാവ് 

നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന അവകാശവാദം അവസാനിപ്പിച്ചാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ തുറന്നുപറച്ചില്‍. വ്യക്തമായ തെളിവുകളൊന്നും ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്നും രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍, കൊലയ്ക്ക് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അനുമാനിക്കാനാകുമെന്നും ട്രൂഡോ പറഞ്ഞു. 

 

ഇന്ത്യ തുടര്‍ച്ചയായി പറയുന്ന കാര്യമാണിതെന്നും ഇന്ത്യയ്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവുകളും കാനഡ കൈമാറിയിട്ടില്ലെന്ന്  കേന്ദ്രവിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുന്നതിന്‍റെ ഉത്തരവാദിത്തം ട്രൂഡോയ്ക്ക് മാത്രമായിരിക്കുമെന്നും അര്‍ധരാത്രിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

Google News Logo Follow Us on Google News

Also Read: കാനഡയുടെ ആരോപണങ്ങള്‍ ഗൗരവതരം; ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണം: യുഎസ്

അതേസമയം, ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ കാനഡയിലിരുന്നു ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഖലിസ്താന്‍ വാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്നും ട്രൂഡോ കമ്മിഷന്‍ മുന്‍പാകെ പറഞ്ഞു. നിജ്ജര്‍ വധത്തെക്കുറിച്ചും മോദിയുമായി ചര്‍ച്ച ചെയ്തെന്നും ട്രൂ‍ഡോ വ്യക്തമാക്കി. അതേസമയം, ട്രൂഡോയുടെ നിലപാടുകള്‍ക്കെതിരെ കാനഡയില്‍ പ്രതിപക്ഷം രൂക്ഷവിമര്‍ശനം തുടരുകയാണ്.

ENGLISH SUMMARY:

No evidence against India in Nijjar killing; Justin Trudeau speaks out.